43 മില്യൺ പുസ്തകങ്ങളുടെയും 98 മില്യൺ ലേഖനങ്ങളുടെയും ആഴമേറിയ തലങ്ങളിലേക്ക് അന്വേഷിക്കുക. ഇത് വെറും ഡാറ്റയല്ല; ഇത് തലമുറകളുടെ സംഭരിച്ച ജ്ഞാനവും, കുതൂഹലവും, അന്തർദൃഷ്ടിയുമാണ്. സ്വതന്ത്രമായി വായിക്കുക, ആഴത്തിൽ ചിന്തിക്കുക, കൂടുതൽ മനസ്സിലാക്കുന്നതും പ്രബുദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ ഒരു താൾ മാത്രമായി ഞങ്ങളോടൊപ്പം ചേരുക.
📚 പൂർണ്ണ ഡാറ്റാബേസ്
🧬 അക്കാദമിക പേപ്പറുകൾ
RAM C/O Anandhi
ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്...!
ഫ്രാൻസിസ് ഇട്ടിക്കോര
Ṭi. Ḍi Rāmakr̥ṣṇan, T.d. Ramakrishnan
ടി.ഡി. രാമകൃഷ്ണൻ എഴുതിയ മലയാളം നോവലാണ് ഫ്രാൻസിസ് ഇട്ടിക്കോര. മലയാള വായനക്കാരുടെ ഉറക്കം കെടുത്താൻ പോന്ന പ്രഹരശേഷി ഉൾക്കൊള്ളുന്നതെന്ന നിരൂപക പ്രശംസ നേടിയ ഈ നോവലിലെ കേന്ദ്രകഥാപാത്രം, 1456-ൽ കേരളത്തിലെ കുന്നംകുളത്ത് ജനിച്ച്, 1517-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ മരിച്ചതായി ചിത്രീകരിക്കപ്പെടുന്ന ഫ്രാൻസിസ് ഇട്ടിക്കൊരയെന്ന ആഗോള കുരുമുളക് വ്യാപാരിയാണ്.
ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam
ഒ.വി. വിജയന്റെ നോവലാണ് ഖസാക്കിന്റെ ഇതിഹാസം. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
രണ്ടാമൂഴം (Randamoozham)
എം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നിൽ. 1985 ലെ വയലാർ അവാർഡ് നേടിയ നോവലാണ് രണ്ടാമൂഴം.
മെർക്കുറി ഐലന്‍റ്
വേൾഡ് ക്ലാസ്സിക് ത്രില്ലറുകൾക്ക് മലയാളത്തിൽ നിന്നുമുള്ള മറുപടിയാണ് അഖിലിന്‍റെ മെർക്കുറി ഐലന്‍റ്.
Ini Njan Urangatte 8Th/Ed.
The book subsists on the great epic ‘The Mahabharath’ that has flourished over two thousand years. The main element of the novel is the story of Karna woven into a delicately and imaginatively developed parallel story of Draupadi. Maintaining the original epic atmosphere, the story, events and characters are structured in the strains of thought of Draupadi, imaginatively constructed. The details of the story of Karna closely follows the original epic. The parallel strands of the story of Karna and the recreated story of Draupadi flows through the novel, sometimes intertwining. One can behold in this flow, the main characters and events of the Mahabharath. The book thus has three different foci. It is hoped that an ‘out of focus’ image thus formed, will have a contour of its own. A timeless classic, the novel has received the Kerala Sahitya Akademi award (1974), Sahitya Pravarthaka Benefit Fund award, and the Vayalar award (1978).
Oru Police Surgeonate Ormakurippukal (Malayalam)
മനുഷ്യമരണങ്ങളിൽ, കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണമന്വേഷിക്കുന്നത്. ശവശീരത്തിൽനിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം, ഓരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. അത് വ്യക്തമായെങ്കിൽ മാത്രമേ തുടരന്വേഷണത്തിന് അർത്ഥമുണ്ടാകൂ. ഫോറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തിൽ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്തനായ ഗ്രന്ഥകാരൻ സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കുറെ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണസംഭവങ്ങൾ വിവരിക്കുന്നു.
ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha
എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ് ഒരു ദേശത്തിന്റെ കഥ. ഈ കൃതിയ്കാണ് 1980-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത്. ഈ കൃതി തന്നെ 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അർഹമായി. ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാൾ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതുമാണ് പ്രമേയം. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവൽ, എഴുത്തുകാരന്റെ ആത്മകഥാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് കരുതപ്പെടുന്നു.
Rathiyum Dampathyavum
ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാം വിശദമാക്കുന്ന ഗ്രന്ഥം.